ചെറുപ്പകാല ഓർമ്മകൾ
ഒറ്റക്കിരിക്കുമ്പോൾ ഓർമ്മകളൊരോന്നായി
ഓടിയിങ്ങെത്തിടും ചിത്തത്തിലേറെയായി
പച്ചപുതച്ചൊരു പുഞ്ചനെൽപ്പാടവും
പാലമരവുമരയാലും പേരയും
തടിപിടിക്കാനായി അടിവച്ചടുക്കുന്ന
തടിയൻ കൊമ്പന്റെ ചങ്ങലക്കിലുക്കവും
ഓണക്കാലത്ത് പാറിപ്പറക്കാതെ
ഒറ്റക്ക് കമ്പിയേലിരിക്കും തുമ്പിയും
പണ്ടെങ്ങോ വെട്ടിയ തെങ്ങിൻതടിയുടെ
പാലത്തിൻ കീഴിലൂടൊഴുകുന്ന തോടും
നെറ്റിയേ പൊന്നനും കടഞ്ഞവനും പിന്നെ
നെടുങ്ങനെ നീരതിൽ നീന്തും വരാലും
കാലത്ത് മുറ്റത്തെ പൂമെത്തയണിയിക്കും
കാലത്തിൻ ശ്രേയസ്സായ് ഇലഞ്ഞിതൻ പൂക്കളും
എന്നും പൂമുഖത്താമുഖമില്ലാതെ
എത്തുന്ന തുത്തുകുണുക്കി പക്ഷിയും
ചാമ്പതൻ മൊട്ടിലെ തേൻ തൊട്ടുനക്കാൻ
ചമ്മലില്ലാതെത്തുന്ന തേനീച്ചക്കൂട്ടവും
ചാണകമുരുട്ടി കളിക്കും കരിവണ്ടും
കോണകം കെട്ടി ഗദ വീശുന്നശുക്കളും
ചന്തിയിൽ ചൂടപ്പം ചുട്ടുകളിക്കുവാൻ
ചെറുവടി ഏകുന്ന പുളിമരവും
മാട്ടേലെ പൊത്തീന്ന് തേനെടുത്തിട്ട്
മതിവരുവോളം മോന്തും കിടാവും
പാടത്തിലോടിയെത്തുന്ന പ്രാക്കളും
പാതിരാക്കോരിയിടും നരിക്കൂട്ടവും
പുരമച്ചിലൂടെന്നുമൊച്ചവെച്ചോടിടും
പുരയേലിപ്പടയും മാർജ്ജാരനും
മുറ്റത്തു വീഴുന്ന മൂവാണ്ടൻ മാങ്ങയും
മാങ്ങാടെ അണ്ടിക്ക് കൂട്ട് പോകുന്നോരും
മൂവന്തി നേരത്ത് മൂക്കറ്റം മോന്തീട്ട്
മോര് കുടിക്കുന്ന മുക്കുടിയമ്മാരും
വീഴുന്ന റബ്ബറിന്റെ കാപെറുക്കീട്ട്
വിരലേൽ കറങ്ങുന്ന പമ്പരമുണ്ടാക്കും
ഓടിയിങ്ങെത്തിടും ചിത്തത്തിലേറെയായി
പച്ചപുതച്ചൊരു പുഞ്ചനെൽപ്പാടവും
പാലമരവുമരയാലും പേരയും
തടിപിടിക്കാനായി അടിവച്ചടുക്കുന്ന
തടിയൻ കൊമ്പന്റെ ചങ്ങലക്കിലുക്കവും
ഓണക്കാലത്ത് പാറിപ്പറക്കാതെ
ഒറ്റക്ക് കമ്പിയേലിരിക്കും തുമ്പിയും
പണ്ടെങ്ങോ വെട്ടിയ തെങ്ങിൻതടിയുടെ
പാലത്തിൻ കീഴിലൂടൊഴുകുന്ന തോടും
നെറ്റിയേ പൊന്നനും കടഞ്ഞവനും പിന്നെ
നെടുങ്ങനെ നീരതിൽ നീന്തും വരാലും
കാലത്ത് മുറ്റത്തെ പൂമെത്തയണിയിക്കും
കാലത്തിൻ ശ്രേയസ്സായ് ഇലഞ്ഞിതൻ പൂക്കളും
എന്നും പൂമുഖത്താമുഖമില്ലാതെ
എത്തുന്ന തുത്തുകുണുക്കി പക്ഷിയും
ചാമ്പതൻ മൊട്ടിലെ തേൻ തൊട്ടുനക്കാൻ
ചമ്മലില്ലാതെത്തുന്ന തേനീച്ചക്കൂട്ടവും
ചാണകമുരുട്ടി കളിക്കും കരിവണ്ടും
കോണകം കെട്ടി ഗദ വീശുന്നശുക്കളും
ചന്തിയിൽ ചൂടപ്പം ചുട്ടുകളിക്കുവാൻ
ചെറുവടി ഏകുന്ന പുളിമരവും
മാട്ടേലെ പൊത്തീന്ന് തേനെടുത്തിട്ട്
മതിവരുവോളം മോന്തും കിടാവും
പാടത്തിലോടിയെത്തുന്ന പ്രാക്കളും
പാതിരാക്കോരിയിടും നരിക്കൂട്ടവും
പുരമച്ചിലൂടെന്നുമൊച്ചവെച്ചോടിടും
പുരയേലിപ്പടയും മാർജ്ജാരനും
മുറ്റത്തു വീഴുന്ന മൂവാണ്ടൻ മാങ്ങയും
മാങ്ങാടെ അണ്ടിക്ക് കൂട്ട് പോകുന്നോരും
മൂവന്തി നേരത്ത് മൂക്കറ്റം മോന്തീട്ട്
മോര് കുടിക്കുന്ന മുക്കുടിയമ്മാരും
വീഴുന്ന റബ്ബറിന്റെ കാപെറുക്കീട്ട്
വിരലേൽ കറങ്ങുന്ന പമ്പരമുണ്ടാക്കും
പാടത്ത് കാളയെ പൂട്ടാനിറക്കുമ്പോൾ
പഠിപ്പ്മുടക്കുന്ന കൂടപ്പിറപ്പും
ഓലിയിലെന്നാളും നീരാടാനെത്തീട്ട്
ഓടിയൊളിക്കുന്ന നീർക്കോലിയും
കൊക്കിന്റെ കൊക്കിനിരയായിത്തീരുന്ന
കല്ലേമുട്ടിയും പിന്നെ വട്ടവനും
പാടത്തെ നെല്ലെല്ലാം കൊത്തികൊറിച്ചിട്ടു
കൊഞ്ഞനം കുത്തി പറക്കുന്ന തത്തയും
വഴിയിലെ കുഴിയിൽ തിരുമിഴി കൂർപ്പിച്ച്
ഇരിക്കും മാക്കനും മക്കാത്തിയും
പാളേങ്കോടൻകുല പഴുക്കാൻ തൂക്കിയാൽ
പാട്ടുംപാടി കുല കാലിയാകും
പാണ്ടീന്നു വന്നൊരു പീക്കിരിച്ചെക്കന്റെ
പള്ളനിറഞ്ഞ ചരിത്രമില്ല
നിലയില്ലാത്തൊരു പൊട്ടക്കുളത്തിൽ
നീർക്കാങ്കുഴിയിടും ചെല്ലപ്പൻചേട്ടനും
മുട്ടോളം വെള്ളത്തിൽ മുട്ടുകുത്തീട്ടു
മൂക്കോളം വെള്ളമുണ്ടെന്നങ്ങോതിടും
കറിവെക്കാനാരെ പിടിക്കുമെന്നോതി
കറിവേപ്പിലയിറുക്കും അമ്മക്കുട്ടി
ഈറ്റ വെട്ടിക്കീറി പരമ്പ് മെടയുന്ന
ഇത്തറ്റം പോന്നൊരു മറിയക്കുട്ടി
അന്തോണി അത്താഴം കഴിഞ്ഞാ പിന്നെ
അന്തകരണം പൊട്ടി പാനപാടും
എസ്രാ എടുത്തെന്നേലി ചൊല്ലിയപ്പം
എറയത്തെ എലിപോലും ചൂളിപ്പോയി
പണ്ടന്ന് കൂട്ടിൽ വളർന്നൊരു പന്നിയെ
പൊടുന്നനെയൊരുദിനം കൊന്നു തീയിട്ട് വക്കി
തീയിട്ടൊരുക്കിയ മണ്ണിട്ട റോഡിൽ
തേരിലെഴുന്നള്ളി വന്നത് പുണ്യാളൻ
പ്രദിക്ഷണം കൂടി മടുത്തു വലയുമ്പോൾ
പ്രതീക്ഷയുള്ളത് കടുംകാപ്പി മാത്രം
പൊന്നുണ്ണി പിറന്നൊരു രാവത്തിൽ പാതിരി
പാതിരാകൂട്ടി പിരിവും നടത്തി
കുളത്തിലെ വെള്ളത്തിൽ സൈക്കിളുചവിട്ടി
കുട്ടിയോളെ പതിച്ചത് കുലശേഖരൻ
കൊക്കിന്റെ കൊക്കിൽ പിടക്കും വരാലിനെ
കറിവക്കാനാശിച്ചതു ഇശി മോശമായി
മോശേടെ മീശ കണ്ടപ്പോൾ ആശ
മോശമില്ലാത്തൊരു മീശവേണം
കൊമ്പൻ ചെല്ലീടെ മീശ കണ്ടാൽ
കമ്പംകാളയും പുറം തിരിഞ്ഞോടും
വീട്ടിലെ മച്ചിന്റെ ഓട്ട മാറ്റാൻ
വെയിലത്ത് വേവിച്ച സൂചിമാവ്
ഈശോക്ക് കൊടുക്കാൻ കീശേലൊളിപ്പിച്ച
കാശുംകൊണ്ടാശാൻ കാശിക്കുപോയി
കാശാങ്കുരുവിട്ടാശാൻ ഉണ്ടയുതിർത്തപ്പം
കൊണ്ടത് ശിഷ്യന്റെ കൂശിക്കിട്ട്
ഇന്നിതാ നഗരത്തിൻ നടുവിലൊരു മുറിയിൽ
ഒറ്റയ്ക്കിരിക്കവേ ഓർമ്മകൾ വീണ്ടും
പാടമിന്നില്ല തോടും കുളങ്ങളും
പാതിരാക്കോരിയിടും നരികളും
എങ്കിലും ചിത്തത്തിൽ ചൂടാറിടാതെ
തെളിയും നാടും, നാട്ടുകാരും
പറയാനിനിയും ബാക്കിയുണ്ടേറെ
എഴുതാം വീണ്ടും പിന്നീടൊരിക്കൽ
Footnotes:
മാട്ടേലെ പൊത്ത് – Hole in the wall
കിടാവ് – Colloquial usage for a child
തീയിട്ടൊരുക്കിയ മണ്ണിട്ട റോഡ് – Preparing the village road for the procession
കൊമ്പൻ ചെല്ലീടെ മീശ – Nickname referring to a man with a long, pointed moustache
നെറ്റിയേ പൊന്നൻ, കടഞ്ഞവൻ, കല്ലേമുട്ടി, വട്ടവൻ – Local fish names
തുത്തുക്കുണുക്കി – The local tail-wagging bird
ചന്തിയിൽ ചൂടപ്പം ചുട്ടുകളിക്കുവാൻ – An idiom for spanking with a tamarind twig
മാക്കാൻ, മക്കാത്തി – Pair of frogs
എസ്രാ – X-ray
ഏലി – A maidservant
അന്തോണി / പാന – The hymn-singing man in the outhouse
കാശാങ്കുരു – The seed shot from a bamboo gun
Comments
Post a Comment
Did this content help you? Let me know in the comments!