Posts

Showing posts with the label Malayalam

അലിഞ്ഞില്ലാതാകട്ടെ ഒരു നറുമണമായി...

എന്തിനെന്നറിയാതെന്‍ മനം തേങ്ങി എന്തിനോ വേണ്ടി തിരഞ്ഞു മൂകമായ് ലഭിക്കുന്നതോന്നുമല്ല നിനച്ചതെ- ന്നുരച്ചു മറ്റെന്തോ തിരഞ്ഞലസമായ് പറന്നുയരാന്‍ കൊതിച്ച കിനാവുകളെല്ലാ- മെന്തെ ചാരത്തടര്‍ന്നു വീണൂ മൊട്ടിട്ടു പൂവായ് കാണാന്‍ കൊതിച്ചൊരാ തളിരുകളിനിയും തളിര്‍ക്കില്ലെയോ ഒറ്റക്കിരിക്കുമ്പോള്‍ ഓര്‍ക്കുവാനായി കുറിച്ചിട്ട കുറിതങ്ങള്‍ മാഞ്ഞതെന്തേ മാമകചിത്തത്തിനലസമായലയാനീ മരുവിലുമില്ലോരല്‍പ്പമിടമതെന്തേ കൈവിട്ടതല്ല നീ എന്നെ എന്നേക്കുമായ് എന്നോര്‍ക്കുവാന്‍വെമ്പുന്നോരെന്‍ മനമേ അരുതാത്തതൊന്നും നിന്നഗതാരിലിനിയും അലസമായ് അലയാന്‍ അനുവദിക്കരുതെ മനസിന്‍റെ ദൌര്‍ബല്യമെല്ലാമിനിമേല്‍ മനസിന്‍റെ നൈര്‍മല്യമായിടട്ടെ മനമേ ഒരുങ്ങൂ നിന്‍ മണവാളനായി ചാരത്തണയുമവനിനി നിന്‍തുണയായി നീ മാത്രമാണെന്നാത്മാവിന്‍ ആലംബം നീ തന്നെ സര്‍വവും എന്‍ലോകമതും നിന്നെ പിരിഞ്ഞിരിക്കുവാനാവില്ലിനിയും മമഗേഹത്തിലണയൂ നാഥാ വേഗം എന്‍ ആലാപം നീയേ, ആരാമം നീയേ ദേഹിക്കു തണലേകുമരയാലും നീയേ നിന്നുടെ ചാരത്തണഞ്ഞു ഞാന്‍ മെല്ലെ യലിഞ്ഞില്ലാതാകട്ടെ ഒരു നറുമണമായി

പരിമിതനാമെന്നെ ഒരുക്കണമേ

കലുഷിതമാമെന്നുള്‍ത്തടങ്ങള്‍ എരിയുന്നിതവിരാമമീമരുവില്‍ ചെയ്തികളൊക്കെയും തെറ്റുന്നു പാടെ മൊഴിയുന്നതൊക്കെ മുറിവേല്‍പ്പിക്കുന്നു എന്നില്‍ എന്നിക്കുള്ള വിശ്വാസമെല്ലാം കാലഹരണപ്പെട്ടു പോയീ നിസ്തുലം കഴിയുന്നില്ലേ മാനുഷാ നിനക്കീ ജീവിതം നിന്നുടെ തുണയോടൊപ്പം? ആശ്വാസമാകേണ്ട നീ ഇന്നവള്‍ക്കൊരു ഭാരമായി തീര്‍ന്നുവോ ചിന്തിച്ചു നോക്കൂ തെറ്റിയത് മകനേ അവള്‍ക്കോ, നിനക്കോ? അറിയില്ല സോദരാ, ഈ നാള്‍ വരേയ്ക്കും പരസ്പരം ഉണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി ശ്രമിച്ചീടുകില്‍ പഴയതിലും നില മോശമായി പരിണമിക്കുന്നു എന്നത് പരമ സത്യം വേളിക്കു മുമ്പൊക്കെ നാട്ടുകാര്‍ക്കെല്ലാം ഉപദേശം നല്‍കിയ ജ്ഞാനമൊക്കെ ഇന്നെന്‍റെ കാര്യത്തില്‍ ഉപയോഗ ശൂന്യമെ ന്നാരോട് പറയാന്‍ ആവുമെനിക്ക്‌ എങ്ങനെ മാറണമെന്നറിയാനായ് യേശുവിന്‍ ചാരത്ത്‌ താഴ്മയായി പ്രാര്‍ത്ഥിച്ചതൊക്കെയും വ്യര്‍ഥമായോ? അറിയാന്‍ വിതുമ്പുന്നു മമഹൃദയം കേള്‍ക്കും നീ ഒരുനാളെന്‍ മന:ഗദ്ഗദം കാണാമറയത്തെ കാരുണ്യയമേ കാരണ...

പക്കി കറുമ്പന്‍

വെടിയാന്‍ കാലത്തുറക്കമൊഴിഞ്ഞപ്പോ കേട്ടത് കാക്കേടെ കാ...കാ...രോദനം മുറ്റത്തുണങ്ങുന്ന നെല്ലിന്‍റെ എണ്ണം കൊത്തിക്കുറയ്ക്കാന്‍ ഈ പക്കി കറുമ്പന്‍ എത്തീ കൂട്ടമായി കാലത്ത് കോലായില്‍ കോലാഹലമത് കര്‍ണ ഘടോരം കാക്കേടെ കണ്ണില്‍ പൊടിയിട്ടു കോഴീടെ കുഞ്ഞിനെ പോറ്റാന്‍ പറ്റില്ല സത്യം വരിയായി പരംബേല്‍ ഓണക്കാനടുക്കിയ എരിയന്‍ മുളകും കൊക്കിലോതുക്കി കൊന്നേടെ കോമ്പിലിരിക്കും കാക്കേടെ തലക്കിട്ടെറിയാന്‍ തക്കം നോക്കി ഉടുതുണി ഉണങ്ങാന്‍ കമ്പിയേലിട്ടാല്‍ പൊടുന്നനെ വന്നൊരിരുപ്പാണതിന്‍ മേല്‍ കാക്കേടെ കാഷ്ടം വേഷ്ടിയേല്‍ കണ്ടാല്‍ ജേഷ്ടന് വട്ടുപിടിക്കും കഷ്ടം! ഗോഷ്ട്ടി കാണിക്കുന്ന ജേഷ്ട്ടനുപോലും ഇഷ്ട്ടപ്പെടുന്നില്ലീ കാക്കേടെ ചേഷ്ട്ട പണ്ടന്നണ്ടിക്ക് വിലയില്ലാ കാലത്ത് ചണ്ടി വിറ്റിട്ടൊരു വണ്ടി വാങ്ങി എല്ലാരും നോക്കി കാക്കും വണ്ടീടെ ചില്ലെല്ലാം കൊത്തി കൊളമാക്കീ കാക്ക പണ്ടാരം ഇതുങ്ങളെ കൊല്ലുന്നോര്‍ക്കെല്ലാര്‍ക്കും പട്ട ചാരായം വേണേലും വാങ്ങി തരാം എല്ലാരും നല്ലതുപോലെ വെറുക്കുന്നീ കാക്കക്കുമുണ്ടല്‍പ്പം നന്മകളൊക്കെ കാക്കത്തൊള്ളായിരമത് മ...

ചെറുപ്പകാല ഓർമ്മകൾ

ഒറ്റക്കിരിക്കുമ്പോൾ ഓർമ്മകളൊരോന്നായി ഓടിയിങ്ങെത്തിടും ചിത്തത്തിലേറെയായി പച്ചപുതച്ചൊരു പുഞ്ചനെൽപ്പാടവും പാലമരവുമരയാലും പേരയും തടിപിടിക്കാനായി അടിവച്ചടുക്കുന്ന തടിയൻ കൊമ്പന്റെ ചങ്ങലക്കിലുക്കവും ഓണക്കാലത്ത് പാറിപ്പറക്കാതെ ഒറ്റക്ക് കമ്പിയേലിരിക്കും തുമ്പിയും  പണ്ടെങ്ങോ വെട്ടിയ തെങ്ങിൻതടിയുടെ പാലത്തിൻ കീഴിലൂടൊഴുകുന്ന തോടും നെറ്റിയേ പൊന്നനും കടഞ്ഞവനും പിന്നെ നെടുങ്ങനെ നീരതിൽ നീന്തും വരാലും കാലത്ത് മുറ്റത്തെ പൂമെത്തയണിയിക്കും കാലത്തിൻ ശ്രേയസ്സായ് ഇലഞ്ഞിതൻ പൂക്കളും എന്നും പൂമുഖത്താമുഖമില്ലാതെ എത്തുന്ന തുത്തുകുണുക്കി പക്ഷിയും ചാമ്പതൻ മൊട്ടിലെ തേൻ തൊട്ടുനക്കാൻ ചമ്മലില്ലാതെത്തുന്ന തേനീച്ചക്കൂട്ടവും ചാണകമുരുട്ടി കളിക്കും കരിവണ്ടും കോണകം കെട്ടി ഗദ വീശുന്നശുക്കളും ചന്തിയിൽ ചൂടപ്പം ചുട്ടുകളിക്കുവാൻ ചെറുവടി ഏകുന്ന പുളിമരവും മാട്ടേലെ പൊത്തീന്ന് തേനെടുത്തിട്ട് മതിവരുവോളം മോന്തും കിടാവും പാടത്തിലോടിയെത്തുന്ന പ്രാക്കളും പാതിരാക്കോരിയിടും നരിക്കൂട്ടവും പുരമച്ചിലൂടെന്നുമൊച്ചവെച്ചോടിടും ...

ഓണത്തിൻ തംബുരാൻ

ആര്‍പ്പോ... ഇര്‍റോ ഇര്‍റോ ആര്‍പ്പോ... ഇര്‍റോ ഇര്‍റോ ഓണം വന്നു ഓടിങ്ങു വന്നു ഒരുപിടി ഓര്‍മയും, കാഴ്ചയുമായി ഓണത്തുമ്പിയും, ഓലേഞ്ഞാലിയും ഓടിപ്പറക്കും പൊന്നോണമിത് ഒത്തിരി പാട്ടും പൊന്നോണപ്പുടവയും ഓളത്തിലാടുന്ന ഓടങ്ങളും ഓലപ്പുരയിലും, ഓടിട്ട വീട്ടിലും ഓലനും, കാളനുമുപ്പേരിയും ഒരുമയും, പെരുമയും, പാലടെചേര്‍ത്തി- ട്ടൊറ്റവലിക്ക് കുടിച്ചു തീര്‍ക്കാം ഓടാം, ചാടാം, കാല്‍തെറ്റി വീഴാം ഓമന കുട്ടനൊരുമ്മയേകാം ഓടിക്കളിക്കുന്നോരിത്തിരി പൈതങ്ങ- ക്കോരത്തെ തെങ്ങിന്‍റെ ഓലപ്പന്ത്‌ ഒറ്റക്കിരിക്കും പുലയന്‍റെ കുഞ്ഞി- നുടനടി പായസോം, പാച്ചോറും ഓണത്തല്ലും, കലം തല്ലി പോട്ടീരും ഒറ്റക്കും പെട്ടക്കും, കൂട്ടമായും കുടവയറന്മാരും കള്ളുകുടിക്കാരു- മൊന്നിച്ചു കൊണ്ടാടുമോണമിത്  ഒന്നിച്ചു വലിയെടാ, വടംപിടിച്ചാടട ഓരോ നിമിഷവും ഉത്സവമാണട ഓടടാ വന്നെടാ മാവേലി വന്നെടാ മുക്കിലും മൂലേലും ചെന്ന് പറയടാ ഓർക്കുക മാളോരേ ഓണത്തിൻ നാളിതിൽ ഒരുനിമിഷം നിന്റെ കണ്ണുകൂപ്പി ഒരുവനന്നടിയന്റെ പാപങ്ങൾ പേറി ഒരു മരക്രൂശതിൽ ജീവനേകി എന്റെയും നിന്റെയും പാപങ്ങൾ പേറി, മരകുരിശിൽ ഒരു മഹാബലിയായി സ്വയം അർപ്പിച്ചവ...