അലിഞ്ഞില്ലാതാകട്ടെ ഒരു നറുമണമായി...

എന്തിനെന്നറിയാതെന്‍ മനം തേങ്ങി
എന്തിനോ വേണ്ടി തിരഞ്ഞു മൂകമായ്
ലഭിക്കുന്നതോന്നുമല്ല നിനച്ചതെ- 
ന്നുരച്ചു മറ്റെന്തോ തിരഞ്ഞലസമായ്

പറന്നുയരാന്‍ കൊതിച്ച കിനാവുകളെല്ലാ- 
മെന്തെ ചാരത്തടര്‍ന്നു വീണൂ
മൊട്ടിട്ടു പൂവായ് കാണാന്‍ കൊതിച്ചൊരാ
തളിരുകളിനിയും തളിര്‍ക്കില്ലെയോ

ഒറ്റക്കിരിക്കുമ്പോള്‍ ഓര്‍ക്കുവാനായി
കുറിച്ചിട്ട കുറിതങ്ങള്‍ മാഞ്ഞതെന്തേ
മാമകചിത്തത്തിനലസമായലയാനീ
മരുവിലുമില്ലോരല്‍പ്പമിടമതെന്തേ

കൈവിട്ടതല്ല നീ എന്നെ എന്നേക്കുമായ്
എന്നോര്‍ക്കുവാന്‍വെമ്പുന്നോരെന്‍ മനമേ
അരുതാത്തതൊന്നും നിന്നഗതാരിലിനിയും
അലസമായ് അലയാന്‍ അനുവദിക്കരുതെ

മനസിന്‍റെ ദൌര്‍ബല്യമെല്ലാമിനിമേല്‍
മനസിന്‍റെ നൈര്‍മല്യമായിടട്ടെ
മനമേ ഒരുങ്ങൂ നിന്‍ മണവാളനായി
ചാരത്തണയുമവനിനി നിന്‍തുണയായി

നീ മാത്രമാണെന്നാത്മാവിന്‍ ആലംബം
നീ തന്നെ സര്‍വവും എന്‍ലോകമതും
നിന്നെ പിരിഞ്ഞിരിക്കുവാനാവില്ലിനിയും
മമഗേഹത്തിലണയൂ നാഥാ വേഗം

എന്‍ ആലാപം നീയേ, ആരാമം നീയേ
ദേഹിക്കു തണലേകുമരയാലും നീയേ
നിന്നുടെ ചാരത്തണഞ്ഞു ഞാന്‍ മെല്ലെ
യലിഞ്ഞില്ലാതാകട്ടെ ഒരു നറുമണമായി

Comments

  1. THANK GOD!

    Jakob Bro, No words to express my joy & appreciation for your creativity!!! In spite of your exposure to a foreign language, I see the richness of Malayalam Literature so fresh and powerful!!! Great job Jakob Bro! Keep it up.:) I feel this piece of work is a combination of your Love & service for GOD, Malayalam Literature, Creative writing, Aesthetic sense, Expertise in Poetry, Music and much more!!! May God accept your beautiful offertory of talents and use them in a mighty way!!!

    Simply Loved it!!! Anila

    ReplyDelete

Post a Comment

I appreciate your comments

Popular posts from this blog

പരിമിതനാമെന്നെ ഒരുക്കണമേ

The Second Honeymoon

The true spirit of Lent