പക്കി കറുമ്പന്‍

വെടിയാന്‍ കാലത്തുറക്കമൊഴിഞ്ഞപ്പോ
കേട്ടത് കാക്കേടെ കാ...കാ...രോദനം
മുറ്റത്തുണങ്ങുന്ന നെല്ലിന്‍റെ എണ്ണം
കൊത്തിക്കുറയ്ക്കാന്‍ ഈ പക്കി കറുമ്പന്‍
എത്തീ കൂട്ടമായി കാലത്ത് കോലായില്‍
കോലാഹലമത് കര്‍ണ ഘടോരം

കാക്കേടെ കണ്ണി
ല്‍പൊടിയിട്ടു കോഴീടെ
കുഞ്ഞിനെ പോറ്റാന്‍ പറ്റില്ല സത്യം
വരിയായി പരംബേല്‍ ഓണക്കാനടുക്കി
രിയന്‍ മുളകും കൊക്കിലോതുക്കി
കൊന്നേടെ കോമ്പിലിരിക്കും കാക്കേടെ
തലക്കിട്ടെറിയാന്‍ തക്കം നോക്കി

ഉടുതുണി ഉണങ്ങാന്‍ കമ്പിയേലി
ട്ടാല്‍
പൊടുന്നനെ വന്നൊരിരുപ്പാണതിന്‍ മേല്‍
കാക്കേടെ കാഷ്ടം വേഷ്ടിയേല്‍ കണ്ടാല്‍
ജേഷ്ടന് വട്ടുപിടിക്കും കഷ്ടം!
ഗോഷ്ട്ടി കാണിക്കുന്ന ജേഷ്ട്ടനുപോലും
ഇഷ്ട്ടപ്പെടുന്നില്ലീ കാക്കേടെ ചേഷ്ട്ട

പണ്ടന്നണ്ടിക്ക് വിലയില്ലാ കാലത്ത്
ചണ്ടി വിറ്റിട്ടൊരു വണ്ടി വാങ്ങി
എല്ലാരും നോക്കി കാക്കും വണ്ടീടെ
ചില്ലെല്ലാം കൊത്തി കൊളമാക്കീ കാക്ക
പണ്ടാരം ഇതുങ്ങളെ കൊല്ലുന്നോര്‍ക്കെല്ലാര്‍ക്കും
പട്ട
ചാരായം വേണേലും വാങ്ങി തരാം

എല്ലാരും നല്ലതുപോലെ
വെറുക്കുന്നീ
കാക്കക്കുമുണ്ടല്‍പ്പം നന്മകളൊക്കെ
കാക്കത്തൊള്ളായിരമത് മാത്രമല്ല
കാക
ദൃഷ്ടിയുമവന്‍ ഭാഷയില്‍ ചേര്‍ത്തു
കറുപ്പോരഴകെന്നു കേക്കുന്നമാത്രയില്‍
കാക്കയോടല്‍പ്പമൊരടുപ്പം തോന്നീടും

കരുത്തനാം പരുന്തിനെ പായിക്കും കാക്കേടെ
കഥ കേട്ടുറങ്ങാത്ത കുട്ടികളില്ല
കാക്ക വിരുന്നു വിളിക്കുന്ന നാളതില്‍
കേക്കുമായെത്തുന്ന കൂടുകാരെ ചൊല്ലൂ
കാക്കയില്ലാത്തൊരു ജീവിതം പാരില്‍
ചിന്തിക്കാനാവുമോ മാനവന്

Comments

  1. വളരെ നന്നായിട്ടുണ്ട് ...

    ReplyDelete

Post a Comment

I appreciate your comments

Popular posts from this blog

പരിമിതനാമെന്നെ ഒരുക്കണമേ

Yoked to Jesus

The Nine Levels of Prayer