Sunday, April 29, 2007

Onathin Thamburaan

ആര്‍പ്പോ... ഇര്‍റോ ഇര്‍റോ
ആര്‍പ്പോ... ഇര്‍റോ ഇര്‍റോ

ഓണം വന്നു ഓടിങ്ങു വന്നു
ഒരുപിടി ഓര്‍മയും, കാഴ്ചയുമായി
ഓണത്തുമ്പിയും, ഓലേഞ്ഞാലിയും
ഓടിപ്പറക്കും പൊന്നോണമിത്

ഒത്തിരി പാട്ടും പൊന്നോണപ്പുടവയും
ഓളത്തിലാടുന്ന ഓടങ്ങളും
ഓലപ്പുരയിലും, ഓടിട്ട വീട്ടിലും
ഓലനും, കാളനുമുപ്പേരിയും

ഒരുമയും, പെരുമയും, പാലടെചേര്‍ത്തി-
ട്ടൊറ്റവലിക്ക് കുടിച്ചു തീര്‍ക്കാം
ഓടാം, ചാടാം, കാല്‍തെറ്റി വീഴാം
ഓമന കുട്ടനൊരുമ്മയേകാം

ഓടിക്കളിക്കുന്നോരിത്തിരി പൈതങ്ങ-
ക്കോരത്തെ തെങ്ങിന്‍റെ ഓലപ്പന്ത്‌
ഒറ്റക്കിരിക്കും പുലയന്‍റെ കുഞ്ഞി-
നുടനടി പായസോം, പാച്ചോറും

ഓണത്തല്ലും, കലം തല്ലി പോട്ടീരും
ഒറ്റക്കും പെട്ടക്കും, കൂട്ടമായും
കുടവയറന്മാരും കള്ളുകുടിക്കാരു-
മൊന്നിച്ചു കൊണ്ടാടുമോണമിത് 

ഒന്നിച്ചു വലിയെടാ, വടംപിടിച്ചാടട
ഓരോ നിമിഷവും ഉത്സവമാണട
ഓടടാ വന്നെടാ മാവേലി വന്നെടാ
മുക്കിലും മൂലേലും ചെന്ന് പറയടാ

ഓർക്കുക മാളോരേ ഓണത്തിൻ നാളിതിൽ
ഒരുനിമിഷം നിന്റെ കണ്ണുകൂപ്പി
ഒരുവനന്നടിയന്റെ പാപങ്ങൾ പേറി
ഒരു മരക്രൂശതിൽ ജീവനേകി

എന്റെയും നിന്റെയും പാപങ്ങൾ പേറി, മരകുരിശിൽ ഒരു മഹാബലിയായി സ്വയം അർപ്പിച്ചവൻ. മാലോകർക്ക് പ്രത്യാശയേകി, പാപത്തിന്റെ മേലും അന്ധകാരത്തിന്റെ മേലും ആധിപത്യം സ് ഥാപിച്ച്,  മൂന്നാം ദിവസം, എല്ലാ മഹിമയോടും കൂടി ഉയർത്തെഴുന്നേറ്റവൻ.

മക്കളോടുള്ള നിൻ സ്നേഹത്തിൻ മുംബിൽ
തൊഴു കൈകളോടെ പ്രണാമം, താതാ  തൊഴു കൈകളോടെ പ്രണാമം...
ഒരുമയോടോർത്തിടാം വാഴ്ത്തിടാം പാടിടാം
ഓണത്തിൻ തംബുരാൻ യേശുവെന്ന്, അതെ ഓണത്തിൻ തംബുരാൻ യേശുവെന്ന്